03:20am 28 July 2026
NEWS
പത്തനംതിട്ടയിൽ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നിന്ന് ഗ്രാനൈറ്റ് ഷീറ്റ് മോഷണം; പൊലീസ് അന്വേഷണം
27/07/2026  03:28 PM IST
nila
പത്തനംതിട്ടയിൽ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നിന്ന് ഗ്രാനൈറ്റ് ഷീറ്റ് മോഷണം; പൊലീസ് അന്വേഷണം

പത്തനംതിട്ട: മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിൽ മോഷണം. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിരിക്കുന്ന താണിക്കൽ കുടുംബകല്ലറയുടെ മുകൾഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് അജ്ഞാതർ കവർന്നത്.

സംഭവത്തിൽ ഇടവക അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കീഴ്‌വായ്പൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta
img